Friday, January 6, 2012

SHARA RAANTHAL[ [CHANDLIER]: A MALAYALAM GHAZAL ALBUM





ആൽബം: ശരറാന്തൽ [ 2009] മുഹ്സിൻ
രചന: ഷൌക്കത് ആലി, ഷനാവാസ് കോനാരത്ത്, ഷഹിദ്, സുരെഏഷ്, സഗീർ,


1. പാടിയതു: ഷാഹ്ബാസ് അമൻ



ആരോരുമില്ലാത്തൊരീ സദനത്തില്‍
ആരു കൊളുത്തിയീ ശരറാന്തല്‍ (2)
മൂകത മൂടിയൊരിടനാഴികളില്‍ ഹാ...(2)
ആരുടെ നൂപുര മണിനാദം
(ആരോരുമില്ലാത്തൊരീ......)

തൂമഞ്ഞുതിരും താഴ്വാരങ്ങള്‍
തിരി വെച്ചകലേ താരാപഥവും (2)
ആരാണാരാണീ ചൈത്രരാവില്‍ ആ... (2)
പ്രേമസുരഭിയാം പൂങ്കുടിലില്‍
(ആരോരുമില്ലാത്തൊരീ......)

താനേയുതിരും നാദ ശതങ്ങള്‍
ഓര്‍മ്മകള്‍ പെയ്യും രാഗാലാപം (2)
ആരോ ആരോ വരുമെന്നോര്‍ത്തീ ആ...
ആരാണാരോ വരുമെന്നോര്‍ത്തീ
വാതില്‍ തുറന്നീ പാതിരാവില്‍
(ആരോരുമില്ലാത്തൊരീ......)


AUDIO





2. പാടിയതു: നിലമ്പൂർ ശാന്തി


ഒരിക്കൽ പറഞ്ഞു ഒരോർമ്മയായ് പിന്നെ
അറിയില്ല അറിയില്ല എന്നെ (2)
ആ ഗസലും അതിൻ നീലിമയും
ആരാർദ്രമാക്കി പിന്നെ
ആരാർദ്രമാക്കി പിന്നെ
(ഒരിക്കൽ...)

ഓരോ മഴയിലും മന്ത്രമായ് മായാതെ
മായാതൊരോർമ്മയായ് പിന്നെ
പിന്നെ പറഞ്ഞു അറിയില്ല എന്നെ (2)
പിന്നെ പറഞ്ഞു നീ അറിയില്ല എന്നെ
(ഒരിക്കൽ...)

അവൻ വന്നൂ ആകാശം തന്നൂ
അലിവിന്റെ ആർദ്ര നീലാകാശം
അവനതിൻ പട്ടു ചേലയിൽ തന്നു
പ്രേമത്തിൻ പ്രതിശ്രുത ഭാവം
എങ്കിലും ഒരോർമ്മയായ് ഒരിക്കൽ പറഞ്ഞു നീ
അറിയില്ല അറിയില്ല എന്നെ
അറിയില്ല അറിയില്ല എന്നെ
(ഒരിക്കൽ...)


AUDIO




3. പാടിയതു: ശ്രീനിവാസ്


അട വെച്ചു വിരിയാന്‍ വീണു നടക്കാന്‍
ചിറകു മുളച്ചു പറക്കാനെന്ന പോല്‍ (2)
പ്രണയ മധുരിത നോവ് വിളിച്ചിട്ടും
കനവുകളുറക്കം വിട്ടുണരാനെന്ന പോല്‍
ഒരുപാടു നാള്‍ ഞാന്‍ കാത്തിരുന്നൂ
ആദ്യത്തെ ഗസല്‍ പിറക്കാന്‍
ആദ്യത്തെ ഗസല്‍ പിറക്കാന്‍
(അട വെച്ചു ......‍)

കൊതിയോടെ വിതയിട്ട മോഹമാം വിത്തുകള്‍ (2)
ഒരു കുഞ്ഞുപൂവായ് ചിരിക്കാനെന്ന പോല്‍ (2)
വേനല്‍ക്കുടീരത്തില്‍ പൊള്ളുന്ന വേഴാമ്പൽ
പുതുമഴ പെയ്ത് നനയാനെന്ന പോല്‍
ഒരുപാടു കദനങ്ങള്‍ കോര്‍ത്തിരുന്നു
ആദ്യത്തെ ഗസല്‍ പിറക്കാന്‍
ആദ്യത്തെ ഗസല്‍ പിറക്കാന്‍
(അട വെച്ചു ......‍)

നിനവിന്‍റെ മതില്‍പുറ വെണ്‍മയില്‍ തുളുമ്പിയ
എണ്ണച്ചായം ഉണങ്ങാനെന്ന പോല്‍ (2)
പർദ്ദക്കറുപ്പിട്ട് താഴിട്ട നിന്‍മുഖം
നീളാ ചെരാതായി വിരിയാനെന്ന പോല്‍ (2)
ഒരുപാടു നാള്‍ ഞാന്‍ കാത്തിരുന്നു
ആദ്യത്തെ ഗസല്‍ പിറക്കാന്‍
ആദ്യത്തെ ഗസല്‍ പിറക്കാന്‍
(അട വെച്ചു ......‍)


AUDIO


4. പാടിയതു: ടി. ഏ. ഷഹീദ്


നിലാക്കണമിറ്റിറ്റ് നിറയും കുളിരുമായ്
നിന്നു വിതുമ്പുന്നൊരോര്‍മ്മ
പച്ചിലച്ചാര്‍ത്തുകള്‍ തഴുകിയുണര്‍ത്തുന്ന
മൃദുരവമായിന്നൊരോര്‍മ്മ
നീയെന്നൊരോര്‍മ്മ
മധുരമാം മധുരമാം ഓര്‍മ്മ
(നിലാക്കണമിറ്റിറ്റ്....)

വാതിലടച്ചിട്ടും പിന്നെയും പിന്നെയും
മുട്ടി വിളിക്കുന്നൊരോര്‍മ്മ (2)
രാക്കാറ്റിലറിയാതെ പടരുന്ന പ്രേമത്തിന്‍
പരിമളമായിന്നൊരോര്‍മ്മ ഒരോര്‍മ്മ
(നിലാക്കണമിറ്റിറ്റ്....)

കസവണിപ്പാവാട ഞൊറികളില്‍ കൊലുസിട്ട
പദചലനമായിന്നൊരോര്‍മ്മ (2)
ഓരിലക്കുമ്പിളില്‍ ചന്ദനം ചാലിച്ച്
ചിരി തൂകി നില്‍ക്കുന്നൊരോര്‍മ്മ ഒരോര്‍മ്മ
(നിലാക്കണമിറ്റിറ്റ്....)

ഇനിയില്ലയെന്നൊരു തീരാത്ത നൊമ്പരം
കണ്ണീരു പെയ്യുന്നൊരോര്‍മ്മ (2)
എത്ര പറഞ്ഞിട്ടും നിറയാത്ത മൗനത്തിന്‍
ആഴമായി നീയെന്നൊരോര്‍മ്മ ഒരോര്‍മ്മ
(നിലാക്കണമിറ്റിറ്റ്....)


AUDIO


5. പാടിയതു: മഞ്ജരി

കളിവീടിനുള്ളില്‍ നിലാവില്‍
പറയാനിരുന്നു തമ്മില്‍
പറയാത്ത കദനങ്ങളുള്ളില്‍
പറയാന്‍ കഴിയാതെ നമ്മള്‍
(കളിവീടിനുള്ളില്‍ ....)

കളിപ്രായമായിരുന്നു
എന്നാലും മധുരമാം അധരചിത്രങ്ങള്‍ (2)
പണ്ടേ വരച്ചതെന്നാലും
ഇന്നും മായ്ക്കാനാവാതെ കാലം (2)
(കളിവീടിനുള്ളില്‍ ....)

ഒരു ജ്വാലയില്‍ പറന്നിറങ്ങീ
മധു തേടി രാശലഭം (2)
ഉള്ളോടു ചേര്‍ത്തു വെച്ചൂ മധുരം
എന്നോ ഉറുമ്പരിച്ചു പ്രണയം (2)
(കളിവീടിനുള്ളില്‍ ....)


AUDIO





6. പാടിയതു: ഷാഹ്ബാസ് അമൻ

കണ്ണീർ കലർന്നൊരു സ്വപ്നങ്ങൾ വിൽക്കുവാൻ
അന്നൊരാൾ ഈ വഴി വന്നു (2)
സ്വർഗ്ഗത്തിൻ ദൂതുമായ് ഭൂമിയെ തേടി (2)
പ്രണയത്തിൻ ദ്വീപിലലഞ്ഞു
എന്നെന്നുമീ ഹരിതഭൂമിക്കു പാടുവാൻ
മധുമയരാഗങ്ങൾ തന്നൂ
(കണ്ണീർ...)

നീലക്കടലിന്റെ തീരാത്ത വേദന
ശ്രുതി ചേർന്നൊരാകാശമായ്
ശ്രുതി ചേർന്നൊരാകാശമായ് (നീലക്കടലിന്റെ..)
വിരഹത്തിൻ നോവുമായ് വിജനതീരങ്ങളിൽ
ആരെയോ ആരെയോ കാത്തിരുന്നു (2)
ഇന്നെന്നും മധുരിമ മേഘമേ
നീ മാഞ്ഞൊരാ സ്വർഗ്ഗമേ (2)
(കണ്ണീർ...)

നീലച്ചെരാതുകൾ കണ്ണടയ്ക്കാത്തൊരു
രാവിന്റെ മധുശാല തോറും (2)
സുറുമയിട്ടൊരോർമ്മകൾ നെഞ്ചോടു ചേർത്തു നിൻ
മധുപാത്രമേറെ നിറച്ചു
ഏഴു സ്വരങ്ങളീൽ തോരാതെ തോരാതെ (2)
പെയ്യുന്നു നീയെന്നൊരോർമ്മ
അന്നൊരാൾ ഈ വഴി വന്നു
(കണ്ണീർ...)


AUDIO




7. പാടിയതു: ശ്രീനിവാസ്


മഴയൊന്നു മുത്തവേ മണ്ണിന്‍ മനമൊരു
നനവാര്‍ന്ന നാണത്തിന്‍ പൂക്കളമായി (2)
മിഴികൂമ്പി നില്‍ക്കുന്ന പൂക്കളോരോന്നിനും
നിറയുന്നതേതു സുഗന്ധം
നിന്‍റെ വാടാത്ത പ്രേമസൗഗന്ധം
(മഴയൊന്നു മുത്തവേ...)

ഗതകാലമോര്‍മ്മകള്‍ പൂത്ത നിലാവിന്‍റെ
നെറുകയില്‍ ചുംബിച്ചും സന്ധ്യ നില്‍ക്കേ (2)
വഴി തെറ്റിയെത്തിയ കരിയിലക്കുരുവികൾ
ക്കൊരുപാടു കഥകളുണ്ടോമനിക്കാന്‍ (2)
(മഴയൊന്നു മുത്തവേ...)

കവിളില്‍ തളിരിട്ട മുന്തിരിത്തോപ്പുകള്‍
മധുരമോഹങ്ങള്‍ ചൊരിഞ്ഞ കാലം (2)
സിരകളില്‍ നുരയിട്ട പ്രണയമന്ദാരങ്ങള്‍
ലഹരിയായ് നമ്മില്‍ പടര്‍ന്നതല്ലേ
ലഹരിയായ് നമ്മില്‍ പടര്‍ന്നതല്ലേ
(മഴയൊന്നു മുത്തവേ...)



AUDIO




8. പാടിയതു: നിലമ്പൂർ ശാന്തി



ആരോരുമില്ലാത്തൊരീ സദനത്തില്‍
ആരു കൊളുത്തിയീ ശരറാന്തല്‍ (2)
മൂകത മൂടിയൊരിടനാഴികളില്‍ ആ..ആ..ആ...
മൂകത മൂടിയൊരിടനാഴികളില്‍
ആരുടെ മുരളീസ്വരരാഗം
(ആരോരുമില്ലാത്തൊരീ......)

തൂമഞ്ഞുതിരും താഴ്വാരങ്ങള്‍
തിരി വെച്ചകലേ താരാപഥവും (2)
ആരാണാരാണീ ചൈത്രരാവില്‍ ആ... (2)
പ്രേമസുരഭിയാം പൂങ്കുടിലില്‍
(ആരോരുമില്ലാത്തൊരീ......)

താനേയുതിരും നാദ ശതങ്ങള്‍
ഓര്‍മ്മകള്‍ പെയ്യും രാഗാലാപം (2)
ആരോ ആരോ വരുമെന്നോര്‍ത്തീ ആ...
ആരാണാരോ വരുമെന്നോര്‍ത്തീ
വാതില്‍ തുറന്നീ പാതിരാവില്‍
(ആരോരുമില്ലാത്തൊരീ......)



AUDIO




9. പാടിയതു: രാജു


പറയാതെ പോയി മോഹങ്ങൾ
മറുവാക്കു തേങ്ങീ മാനസം (2)
സമയമാം നിഴൽ നീളുന്നു പിന്നെയും (2)
ഈ സായംസന്ധ്യയിൽ മൂകമായ്
(പറയാതെ...)

ഇന്നലെ ഈ വഴി ഇങ്ങനെ പറഞ്ഞു
ഇതിലേ പോയ് അവളും വസന്തവും (2)
നീയും ഞാനും ഈ കരിയിലകളും (2)
പൊയ്പ്പോയ ഗ്രീഷ്മത്തിൻ ഓർമ്മകൾ മാത്രം
(പറയാതെ...)

ഒടുവിലെ കണ്ണീരു വറ്റും വരെ
ഇന്നലെ തേങ്ങിയ പുഴ പറഞ്ഞു (2)
വരുമിന്നു മുകിൽ ആ...ആ...ആ...
വരുമിന്നു മുകിൽ വരുമിന്നു മുകിൽ
ഒക്കത്തൊരു കുടവുമായ്
നെഞ്ചിലെ ചിതയിൽ അമൃതൊഴുക്കാൻ
(പറയാതെ..)



AUDIO


10. പാടിയതു: ഷാഹ്ബാസ് അമൻ


ഒരോർമ്മയിൽ നനഞ്ഞൊരാ നിലാവുറങ്ങിയോ
തളിർ ചില്ലമേൽ കുളിരും പുണർന്നു രാവും മയങ്ങിയോ
(ഒരോർമ്മയിൽ...)

വിമൂകമാം ത്രിസന്ധ്യയായ്
അകന്നകന്നു പോകയോ
നീ പറന്നകന്നു പോകയോ (2)
വിലോലമായ് ഹാർമ്മോണിയത്തിൽ
വിരൽ തഴുകി നീ അരികിലോ
ഗസൽ നാളമായെൻ നെഞ്ചിലോ
(ഒരോർമ്മയിൽ...)

പാടാൻ മറന്ന മൗനങ്ങൾ
തേടുന്നുവോ പ്രിയ ബാസുരി (2)
തബലയിൽ താളം പിടയുമ്പോഴും (2)
സിതാറിൽ നിൻ കൊഞ്ചലോ സഖീ
(ഒരോർമ്മയിൽ...)


AUDIO

No comments:

Post a Comment