Monday, February 6, 2012

രചന :റാഫീക്ക് അഹമ്മദ്: ഗസലുകൾ







1.

ചിത്രം: ഗർഷോം
സംഗീതം: രമേഷ് നാരായൺ
പാടിയതു: ഹരിഹരൻ

ഏതു കാളരാത്രികള്‍ക്കും അപ്പുറത്തൊരു
ചേലെഴും പ്രഭാതമുണ്ടൊരിക്കലെത്തിടും
ഏതു കാളരാത്രികള്‍ക്കും അപ്പുറത്തൊരു
ചേലെഴും പ്രഭാതമുണ്ടൊരിക്കലെത്തിടും
അന്തി മുട്ടുകുത്തി വീണു മാഞ്ഞു പോയിടും
അന്തി മുട്ടുകുത്തി വീണു മാഞ്ഞു പോയിടും
ഇമ്പമായ വെട്ടമെങ്ങും ആളി നിന്നിടും
കബറിടങ്ങളില്‍ കരിഞ്ഞ കനവിന്‍ മൊട്ടുകള്‍
ചിറകടിച്ചു കിളികളായ് പറന്നുയര്‍ന്നിടും
ഏതു കാളരാത്രികള്‍ക്കും അപ്പുറത്തൊരു
ചേലെഴും പ്രഭാതമുണ്ടൊരിക്കലെത്തിടും
ഏതു കാളരാത്രികള്‍ക്കും അപ്പുറത്തൊരു
ചേലെഴും പ്രഭാതമുണ്ടൊരിക്കലെത്തിടും .....

ചുമലില്‍ ഒട്ടധികം നുകം
ഉടലില്‍ ചാട്ടകള്‍ തന്‍
ചടുല വീഴ്ചകള്‍ എരി പിണര്‍പ്പുകള്‍
അണിയും ഉറ്റവരേ ...
ചുമലില്‍ ഒട്ടധികം നുകം
ഉടലില്‍ ചാട്ടകള്‍ തന്‍
ചടുല വീഴ്ചകള്‍ എരി പിണര്‍പ്പുകള്‍
അണിയും ഉറ്റവരേ ...

തുടല്‍ വരിഞ്ഞിരുളിന്‍ കുടില കന്മലയില്‍
കഴുകിളകിയാര്‍ത്തു കരള്‍ പറിക്കും
കഠിന യാതനയില്‍ ...
സമനിലപ്പാലം മുടിയിഴയില്‍
അടിപതറാതെ
സമനിലപ്പാലം മുടിയിഴയില്‍
അടിപതറാതെ
ഇതിലെ വന്നവരേ - പല
വിധികള്‍ വെന്നവരേ ..........


alt. VIDEO


2.



ചിത്രം: ഫ്ലാഷ്
സംഗീതം: ഗോപി സുന്ദർ


പാടിയതു: കാർതിക്ക്

അരികിൽ നീ പ്രിയസഖീ
എന്നിൽ ആർദ്രനിലാവു പോൽ
ചായുന്നുവോ കൂട്ടായ് നീ വരൂ...
നിൻ നിലയ്ക്കാത്ത ദാഹങ്ങളിൽ
മഴത്തുള്ളി ആവാമിനി
തിളങ്ങും നിൻ കൺതുമ്പിലെ
മയിൽപ്പീലി തേടുന്നു ഞാൻ
പകരൂ നിൻ തേൻമൊഴി

അരികിൽ നീ പ്രിയസഖീ
എന്നിൽ ആർദ്രനിലാവുപോൽ
ചായുന്നുവോ കൂട്ടായ് നീ വരൂ...

ഏതു കാറ്റു കാത്തു നിന്നതിതുവരെ ഞാൻ
ഓ..എൻ പരാഗം നിന്നിൽ വന്നു പടരുകയായ്
ചന്ദനംപോൽ സൌമ്യം നിൻ സാന്ത്വനം
എന്നിൽ എന്നും ചാർത്തൂ നീ എൻ പ്രിയേ
അലിയാം നിന്നിൽ ഞാൻ....
അരികിൽ നീ പ്രിയസഖീ ..

ഏതു പൂക്കൾ തേടിവന്നതിതുവരെയായ്
ഓ..നിന്റെ സ്നേഹമാം ഇതൾ തൊടും വരെ ഞാൻ
എന്നെ എന്നും മൂടും നിൻ സൌരഭം
നിന്നു പെയ്യും മഴയായ് ഞാൻ ഇന്നിതാ
കുതിരാം നിന്നിൽ ഞാൻ...
[അരികിൽ...]

AUDIO


VIDEO




3.

ചിത്രം: ഫ്ലാഷ്
സംഗീതം: ഗോപി സുന്ദർ


പാടിയതു: വിനീത് / ഗായത്രി



നിൻ ഹൃദയമൌനം ഉള്‍ക്കടലിനാഴം
എന്നുമറിയുന്നൂ ഞാൻ മൂകമായ് ..
അലയായ് നിന്നിലുണരാന്‍
മിഴികളിലെ സജലമൊരു സൗവർണ്ണ സങ്കല്പമായ്
വന്നു ഞാൻ....
നിൻ ഹൃദയമൌനം ഉള്‍ക്കടലിനാഴം
എന്നുമറിയുന്നൂ ഞാൻ മൂകമായ്

നിർന്നിദ്രമാം നിന്റെ യാമങ്ങളിൽ
വീഴുമെന്നില്‍ തുളുമ്പും നിലാമന്ത്രണം
കാണാക്കിനാവിന്റെ ലോകം മുന്നിൽ
താനേ തുറക്കുന്നുവോ ജാലകം
ഈറന്‍ പുലര്‍കാലമേ ഞാനെന്നും
തോളില്‍ത്തലോടുന്നിതാ തെന്നലായ് വേനലില്‍
മാരിയില്‍...മഞ്ഞിലും..
നിൻ ഹൃദയമൌനം ഉള്‍ക്കടലിനാഴം
എന്നുമറിയുന്നൂ ഞാൻ...

നിന്നില്‍ നിഴൽ വീണ സാനുക്കളിൽ വന്നു
പാറും വെയിൽത്തുമ്പിയായെങ്കില്‍ ഞാൻ
കാണാക്കയങ്ങൾ വിതുമ്പീ മൂകം
ആഴക്കടൽ നിന്റെ ചാരത്തിതാ..
ഏതോ തിരക്കൈകൾ തന്നൂ ഓര്‍മ്മ
ആലേഖനം ചെയ്ത വെൺശംഖുകൾ
നിൻ വിരൽത്തുമ്പുകൾ തേടവേ....

(നിൻ ഹൃദയ മൌനം....)


AUDIO



VIDEO



4.


ചിത്രം: ഫ്ലാഷ്
സംഗീതം: ഗോപി സുന്ദർ


പാടിയതു: അനുരാധ ശ്രീറാം



പുലരി പൊൻപ്രാവേ നിൻ തരി തൂവൽ
മനസ്സിൽ വീണല്ലൊ ഞാനറിയാതെ
നിന്നെ കാത്തു നിന്ന പൂ കൊഴിഞ്ഞ കാവിൽ പൂഞ്ചേലയിൽ
തമ്മിൽ ചേർന്നിരുന്നു കൊക്കുരുമ്മി മൂളാനായ്
ഇന്നെൻ നെഞ്ചകത്തെ മൌനം ആകെ പാട്ടാ‍യി നിന്നോർമ്മയിൽ
എന്നിൽ കുറുകി നിൻ പ്രേമം... [2]

ഓർമ്മകൾ നീർത്തിയ പുൽമെത്തകളിൽ പൊൻവെയിൽ ഇളകും നേരം
പ്രാണനിലേക്കൊരു ചുടു ചുംബനമായ്
പൂവിതളെറിയുവതാരോ
നീ ചാരേ വെൺമേഘം പോലെ ഏതോ കാറ്റിൽ താഴെ വന്നില്ലേ
നാ നാ...
ഇന്നെൻ ഉള്ളിൽ ആകെ പൂത്തുലഞ്ഞ കനവിൻ പൂ വാകയായ്
ഇതൾ വിതരും നിൻ രാഗം

പുലരി പൊൻപ്രാവേ നിൻ തരി തൂവൽ
മനസ്സിൽ വീണല്ലൊ ഞാനറിയാതെ...

മാമരമണിയും മരതകലതപോൽ
മാറിൽ പടരും നേരം
ഈ വനഹൃദയമേ അസുലഭ നിർവൃതി പൂമാനം ആക്കുവതെന്തേ...
എന്നിൽ മൌനം നിൻ കണ്ണിൽ മിന്നും പൊൻപൂക്കാലം കാണാൻ വന്നില്ലേ
നാ ന..
ഞാൻ നിൻ നെഞ്ചിൻ ഉള്ളിൽ ഒരുൾതടാകമേറി താളലോലമായ്
ഒഴുകി വരും തോഴീ....

പുലരി പൊൻപ്രാവേ നിൻ തരി തൂവൽ
മനസ്സിൽ വീണല്ലൊ ഞാനറിയാതെ
നിന്നെ കാത്തു നിന്ന പൂ കൊഴിഞ്ഞ കാവിൽ പൂഞ്ചേലയിൽ
തമ്മിൽ ചേർന്നിരുന്നു കൊക്കുരുമ്മി മൂളാനായ്
ഇന്നെൻ നെഞ്ചകത്തെ മൌനം ആകെ പാട്ടാ‍യി നിന്നോർമ്മയിൽ
എന്നിൽ കുറുകി നിൻ പ്രേമം...[2]


AUDIO



VIDEO



5.


ചിത്രം: കയ്യൊപ്പ്
സംഗീതം: വിദ്യാസാഗർ


പാടിയതു: ഹരിഹരൻ



വെണ്‍ തിങ്കള്‍ കലയുടെ കയ്യൊപ്പ്
വെണ്മേഘം വാങ്ങിയ കയ്യൊപ്പ്
ആത്മാവില്‍ ചേര്‍ത്തൊരു കയ്യൊപ്പ്
ആകാശം നിറയും കയ്യൊപ്പ്

കാലങ്ങളായ് നീ എഴുതാതെ സൂക്ഷിച്ച
മനസ്സില്‍ വരച്ച കയ്യൊപ്പ്
ജന്മത്തിന്‍ സ്വന്തം കയ്യൊപ്പ്


ALT. VIDEO



6.

ചിത്രം: പരദേശി
സംഗീതം: രമേഷ് നാരായൺ & ഷാ അബ്ബാസ് അമൻ


പാടിയതു: സുജാത & മഞ്ജരി


ആനന്ദക്കണ്ണീരിന്നാഴത്തിന്‍ മിന്നുന്ന
മാരിവില്ലുള്ളോളേ, നിന്‍റെ
മാനഞ്ചും കണ്ണിന്‍ മയില്‍പ്പീലി-
ത്തുഞ്ചത്തൊരോലക്കമിന്നെന്തേ
തുഞ്ചത്തൊരോലക്കമിന്നെന്തേ
തുഞ്ചത്തൊരോലക്കമിന്നെന്തേ
(ആനന്ദക്കണ്ണീരിന്‍..)

തന്തിന്ന തന്തിന്ന തന്തിന്നാനോ
തന താന തന്തിന്ന തന്തിന്നാനോ
തന്തിന്ന തന്തിന്ന തന്തിന്നാനോ
തന താന തന്തിന്ന തന്തിന്നാനോ
തന താന തന്തിന്ന തന്തിന്നാനോ
(ആനന്ദക്കണ്ണീരിന്‍)

ഇടയിടെ വെട്ടുന്നൊരഞ്ജനക്കണ്ണിലെ
കളവിന്നു കണ്ടല്ലോ
കളവിന്നു കണ്ടല്ലോ ഹോയ്
ഇടയിടെ വെട്ടുന്നൊരഞ്ജനക്കണ്ണിലെ
കളവിന്നു കണ്ടല്ലോ
പൊന്നേ മിഴിപൂട്ടിക്കനവിന്‍റെ
പാലുകുടിക്കണ കൊതിയിന്നു കണ്ടല്ലോ
ആഹാ കൊതിയിന്നു കണ്ടല്ലോ
പിടയുന്നതെന്തെടീ കസവണിത്തട്ടമോ
കനവിന്നരിപ്രാവോ
നിന്‍റെ കരളിന്നരിപ്രാവോ
നിന്‍റെ കരളിന്നരിപ്രാവോ
(തന്തിന്ന..)

അരിമുല്ലപ്പൂവള്ളി തളരല്ലേ കുഴയല്ലേ
പരവേശം കാട്ടല്ലേ...(അരിമുല്ല..)
ചായുമ്പം ചുറ്റിവരിഞ്ഞു പുണര്‍ന്നുപടര്‍ന്നു-
വിളഞ്ഞു കിടക്കാനൊത്തിരിയൊത്തിരി-
പൂക്കണചേലിൽ ‍ചെന്നതു കുനിയല്ലേ
റൂഹിന്‍റെ റൂഹായ മാണിക്യക്കല്ലായി
പോറ്റിയ ഖല്‍ബില്ലേ..
നിന്നെ ഏറ്റിയ തോളില്ലേ...
(തന്തിന്ന..)


AUDIO


VIDEO



7.


ചിത്രം: പരദേശി
സംഗീതം: രമേഷ് നാരായൺ & ഷാ അബ്ബാസ് അമൻ

പാടിയതു: സുജാത



തട്ടം പിടിച്ചു വലിക്കല്ലേ
മൈലാഞ്ചി ചെടിയെ...
തട്ടം പിടിച്ചു വലിക്കല്ലേ
മൈലാഞ്ചി ചെടിയെ...
വെള്ളിക്കൊലുസിന്മേല്‍ ചുറ്റിപ്പിടിക്കല്ലേ
തൊട്ടാവാടി തയ്യേ..
തൊട്ടാവാടി തയ്യേ..
തൊട്ടാവാടി തയ്യേ..

തട്ടം പിടിച്ചു വലിക്കല്ലേ
മൈലാഞ്ചി ചെടിയെ...

പള്ളിത്തൊടിയില് വെളളില വള്ളികള്‍
തുള്ളും കുളപ്പടവില്‍...
പള്ളിത്തൊടിയില് വെളളില വള്ളികള്‍
തുള്ളും കുളപ്പടവില്‍..
ഏഴാം രാവിന്റെ ചെമ്പകപ്പൂവിതള്‍
വീണു കുളിര്‍ത്ത വെള്ളം
ഒരു കുമ്പിള്‍ ഞാന്‍ എടുത്തോട്ടെ...

ഉം... തട്ടംപിടിച്ചു... ഉം...
തട്ടം പിടിച്ചു വലിക്കല്ലേ
മൈലാഞ്ചി ചെടിയെ...

പനയോല തട്ടിക പഴുതിലുടെ
വീണു ചിതറുന്ന തൂവെളിച്ചം...
പനയോല തട്ടിക പഴുതിലുടെ
വീണു ചിതറുന്ന തൂവെളിച്ചം..
എന്റെ ചിരി പോലെ എന്നൊരാള്‍ വെറുതെ
കൊതിപ്പിച്ച പുലര്‍കാല പൊന്‍വെളിച്ചം
ഇത്തിരി ഞാന്‍ എടുത്തോട്ടെ...

ഉം... തട്ടംപിടിച്ചു... ഉം...
തട്ടം പിടിച്ചു വലിക്കല്ലേ
മൈലാഞ്ചി ചെടിയെ...
വെള്ളിക്കൊലുസിന്മേല്‍ ചുറ്റിപ്പിടിക്കല്ലേ
തൊട്ടാവാടി തയ്യേ..
തൊട്ടാവാടി തയ്യേ..
തൊട്ടാവാടി തയ്യേ..

തട്ടം പിടിച്ചു വലിക്കല്ലേ
മൈലാഞ്ചി ചെടിയെ...


AUDIO


VIDEO



8.


ചിത്രം: പ്രണയകാലം
സംഗീതം: ഔസേപ്പച്ചൻ

പാടിയതു: ചിത്ര



ഏതോ വിദൂരമാം നിഴലായ് ഇനിയും
ഏതോ വിദൂരമാം നിഴലായ് ഇനിയും
അന്തിവെയിലിന്റെ മൌനഭേദങ്ങള്‍
വാരിയണിഞ്ഞൊരു ശീലുപോലെ
ചില്ലുജാലകം കാതുചേര്‍ക്കുന്നു
ഏതോ ഓര്‍മ്മകളില്‍
കാല്‍ത്തളയതിലിളകിടാനെന്തേ....
തിരമറിഞ്ഞൂ സാഗരം...

ഏതോ വിദൂരമാം നിഴലായ് ഇനിയും........

പാദമുദ്രകള്‍മായും ഒരു പാതയോരത്തു നീ
പിന്‍നിലാവിന്റെ പൂവിന്നിതൾ നീട്ടി നില്‍ക്കുന്നുവോ...
സ്മൃതിയില്‍ കനിയും അനാദിനാദം
പായുമുള്‍ക്കടലിന്‍ കരകളിലാകെ വിജനതപാകി
നേര്‍ത്തണഞ്ഞൂ നാളം......
ഏതോ വിദൂരമാം നിഴലായ് ഇനിയും....
ഏതോ വിദൂരമാം നിഴലായ്...............

ഓര്‍ത്തിരിക്കാതെ കാറ്റില്‍ ഒരു തൂവലായ് വന്നു നീ
തെന്നി വീഴുന്നു പിന്നിൽ പുഴനീര്‍ത്തുമോളങ്ങളില്‍
ഇനിയും നീയാ ശാഖിയിലേതോ ഗന്ധമായ് നിറയാന്‍
വിരലുകള്‍നീറും മെഴുതിരിയായി
കരകവിഞ്ഞൂ മൌനം........

(ഏതോ വിദൂരമാം........)


AUDIO


VIDEO






9.


ചിത്രം; ആദാമിന്റെ മകൻ അബു
സംഗീതം: രമേഷ് നാരായൺ

പാടിയതു: ഹരിഹരൻ


കിനാവിന്റെ മിനാരത്തിൽ ഇരിക്കും പ്രാവേ
കതിർമണി ഉതിർമണി ഒരുക്കുന്നോ നീ
ചെറുതൂവൽ ചിറകാലെ അനന്തമാം നീലവാനം
അളക്കാനോ കൊതിക്കുന്നു മണിപ്പിറാവേ
(കിനാവിന്റെ...)

വെയിൽച്ചീളുകൾ വെള്ളിമണല്‍പ്പായയിൽ (2)
മനസ്സിലാശ കോർത്തു വെച്ച മണികളെന്ന പോൽ
ജപമാലയാകവേ തുണയാകുമോ വരം
(കിനാവിന്റെ...)

കിനാപ്പീലികൾ കൊച്ചു നിലാത്തുണ്ടുകൾ (2)
കരളിനുള്ളിൽ കൂട്ടി വെച്ച പവിഴമുത്തുകൾ
തിരമാല പോലവേ കുതി കൊള്ളുമീ മനം



AUDIO

VIDEO



10.


ചിത്രം: ഗദ്ദാമാ
സംഗീതം: ബെന്നെറ്റ് & വിട്രാഗ്

പാടിയതു: ഹരിഹരൻ & ശ്രേയാ ഘോഷൽ


വിധുരമീ യാത്ര....നീളുമീ യാത്ര
വിധുരമീയാത്ര....നീളുമീ യാത്ര
അണയാതെ നീറും നോവുമായ്
അവിരാമമേതോ തേടലായ്
അവിരാമമേതോ തേടലായ്
രാവോ...പകലോ...വെയിലോ...നിഴലോ..
ഈ മൂകയാനം തീരുമോ
ദൂരങ്ങള്‍ വീണ്ടും നീളുമോ
ദൂരങ്ങള്‍ വീണ്ടും നീളുമോ
ദൂരങ്ങള്‍ വീണ്ടും നീളുമോ
ദൂരങ്ങള്‍ വീണ്ടും നീളുമോ

കാണാക്ഷതങ്ങള്‍ ...കീറും പദങ്ങള്‍
ഭാരങ്ങള്‍ പേറും ദേശാടനങ്ങള്‍
അടയുന്നു വീണ്ടും വാതായനങ്ങള്‍

മായുന്നു താരം...അകലുന്നു തീരം
നീറുന്നു വാനില്‍ സായാഹ്നമേഘം
ഏതോ നിലാവിന്‍ നീളും കരങ്ങള്‍
ഈ രാവിനെ പുല്‍കുമോ...
ഈ രാവിനെ പുല്‍കുമോ....

വിധുരമീ യാത്ര....നീളുമീ യാത്ര
വിധുരമീയാത്ര....നീളുമീ യാത്ര
അണയാതെ നീറും നോവുമായ്
അവിരാമമേതോ തേടലായ്
അവിരാമമേതോ തേടലായ്
അവിരാമമേതോ തേടലായ്
അവിരാമമേതോ തേടലായ്



AUDIO




VIDEO








No comments:

Post a Comment